‘… കൈവിടരുത്… ഫോണിപ്പോള്‍ ഓഫാകും…വെള്ളം പൊങ്ങുന്നു, രക്ഷിക്കണേ’, തീരാദുരിതത്തില്‍ കേരളക്കര

0

തിരുവനന്തപുരം: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കേരളം തീരാ ദുരിതത്തില്‍. വെള്ളം നിറയുന്ന വീടുകള്‍ക്കു മുകളിലിരുന്നു രക്ഷിക്കണമെന്ന് യാചിക്കുന്നവരുടെ ദയനീയ സന്ദേശങ്ങളാണ് പത്തനംതിട്ടയില്‍ നിന്ന് പറുത്തുവരുന്നത്.

സൈനിക വിഭാഗങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. നാട്ടില്‍ പലരുമായി ബന്ധപ്പെട്ടിട്ടും ആരുമെത്താത്തതിനെ തുടര്‍ന്നാണ് പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് വീടുകളില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍, ഇവരിലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ദയനീയ സ്ഥിതിയിലാണ് രക്ഷാ പ്രവര്‍ത്തകര്‍. കൂടുതല്‍ ബോട്ടുകള്‍ എത്തിച്ച് അതിനുള്ള തീവ്രശ്രമമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്.

പലയിടത്തും മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുകയാണ്. കൊച്ചിയുടെ പല പുതിയ മേഖലകളിലും വെള്ളം പൊങ്ങുന്നുണ്ട്. പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here