കെ.എ.എസ് വിജ്ഞാപനം ഇറങ്ങി, റാങ്ക് ലിസ്റ്റ് ഒരു വര്‍ഷത്തിനുളളില്‍

0
30

തിരുവനന്തപുരം: കേരള ഭരണ സര്‍വീസി(കെ.എ.എസ്)നുള്ള ആദ്യ വിജ്ഞാപനം പി.എസ്.സി. പുറപ്പെടുവിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയയതി ഡിസംബര്‍ നാലാണ്.

മൂന്ന് വിഭാഗങ്ങളിലാണ് വിജ്ഞാപനം. ഒന്നിലധികം വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഒരു വര്‍ഷത്തെ കാലവധിയുള്ള റാങ്ക് ലിസ്റ്റ് ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നേക്കും.

മൂന്നുഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടമായ പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയില്‍ നടക്കും. രണ്ടാംഘട്ടമായി വിവരാണത്മക പരീക്ഷയും മൂന്നാംഘട്ടമായി അഭിമുഖവും ഉണ്ട്. മുഖ്യപരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കുമെങ്കിലും മലയാളത്തിലും ഉത്തരമെഴുതാം.

LEAVE A REPLY

Please enter your comment!
Please enter your name here