തൃശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സി.ഡി.ശ്രീനിവാസനാണ് അന്വേഷണ ചുമതല.

സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിയിട്ടുള്ളത്. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

.

LEAVE A REPLY

Please enter your comment!
Please enter your name here