സ്വത്തു തര്‍ക്കം, മകനെയും കുടുംബത്തെയും പിതാവ് വീട്ടിനുള്ളില്‍ പൂട്ടിയിട്ടു കത്തിച്ചു, വെന്തുരുകിയത് 4 പേര്‍

തൊടുപുഴ | മകനെയും കുടുംബത്തെയും പിതാവ് വീടിനുള്ളില്‍ തീകൊളുത്തി കൊന്നു. തൊടുപുഴ ചീനിക്കുഴിയില്‍ കൊടും ക്രൂരത നടപ്പാക്കിയ ഹമീദി(79)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മകന്‍ അബ്ദുര്‍ ഫൈസല്‍ (45), ഭാര്യ ഷീബ (45), മക്കളായ മെഹര്‍ (16), അഫ്‌സന (14) എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് രാത്രി വൈകി മകന്റെ കിടപ്പറയും മുന്‍ വാതിലും പുറത്തുനിന്നു പൂട്ടിയശേഷം അഗ്നിക്കിരയാക്കിയെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. തീ കെടുത്താതിരിക്കാന്‍ വീട്ടിലെയും അയല്‍വീടുകളിലെയും കുടിവെള്ള ടാങ്കുകളിലെ വെള്ളം തുറന്നു വിട്ടിരുന്നു. വീട്ടിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചിരുന്നു.

കുട്ടികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് പരിസരവാസികള്‍ ഓടിക്കൂടിയത്. ഇയാള്‍ ഓടിയെത്തിയപ്പോള്‍ പുറത്തുനിന്ന് പെട്രോള്‍ നിറച്ചു കുപ്പികള്‍ ഹമീീദ് വീടിനുള്ളിലേക്ക് എറിയുകയായിരുന്നുവത്രേ.

A father set fire to four members of a family in Thodupuzha. It is learned that his son and his family were doused in petrol and set on fire over a property dispute. Hameed (79) taken into police custody. The deceased have been identified as Abdul Faisal(45), his wife Sheeba (45), and their children Mehr (16), and Afsana (14). 

LEAVE A REPLY

Please enter your comment!
Please enter your name here