മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊന്നു

0
21

വടക്കഞ്ചേരി: കണ്ണമ്പ്ര പരുവാശേരില്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊന്നു. കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസി(36)ലാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീട്ടില്‍ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതില്‍ മനംമടുത്ത് രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ മത്തായിയെ (58) പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here