തിരുവനന്തപുരം: 2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നേവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന്. സമഗ്ര സംഭാവനയ്ക്കുളള കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

1936 ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദിന്റെ ശരിയായ പേര് പി. സച്ചിദാനന്ദന്‍ ആണ്. നോവല്‍, ചെറുകഥ, നാടകം, ലേഖനം, പഠനം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകള്‍ക്ക് 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here