ദിലീപിന്റെ ആവശ്യം തള്ളി, തെളിവു നശിപ്പിക്കലിൽ വിചാരണ നേരിടണം, 31 ന് കുറ്റം ചുമത്തുംകൊച്ചി | നടിയെ അക്രമിച്ച കേസില്‍ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപും ശരത്തും നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതി ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ഈ മാസം 31 ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്നേ ദിവസം കോടതിയില്‍ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

Evidence tampering charge will stand against actor dileep

LEAVE A REPLY

Please enter your comment!
Please enter your name here