ചാടിപ്പോയ ജോര്‍ജ് കുട്ടിയെ എക്‌സൈസ് പൊക്കി, വെടിവയ്പ്പില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്

0

തിരുവനന്തപുരം: തെളിവെടുപ്പിനിടെ രക്ഷപെട്ട മയക്കു മരുന്ന് കടത്തുകാരന്‍ ജോര്‍ജ് കുട്ടിയെ എക്‌സൈസ് സാഹസികമായി കസ്റ്റഡിയിലെടുത്തു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവയ്പ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് വെ ടിയേറ്റു. കാലില്‍ ഗുരുതരമായി പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ മനോജിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

തിങ്കളാഴ്ച അര്‍ദ്ധരാത്രി നിലമ്പൂര്‍ വാണിയമ്പലത്താണ് സംഭവം. രണ്ടാം ഭാര്യയുടെ വീട്ടില്‍ ജോര്‍ജു കുട്ടിയുണ്ടെന്ന് അറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ ഇയാള്‍ വെടിവയ്ക്കുകയായിരുന്നു.

തിരുവനന്തപുരത്ത് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോര്‍ജ് കുട്ടി ഈ മാസം നാലിനാണ് തെളിവെടുപ്പിനിടെ ബാംഗളൂരുവില്‍ വച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്.

പ്രതി ഇതിന് മുമ്പും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍ച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here