അതിരൂപത അഡ്മിനിസ്‌ട്രേഷന്‍ പദവികള്‍ ആലഞ്ചേരി ഒഴിഞ്ഞു, മാര്‍ ജേക്കബ് മനത്തോടത്ത് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

0

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം.

ആര്‍്ച്ചു ബിഷപ് സ്ഥാനത്ത് ആലഞ്ചേരി തന്നെ തുടരും.
അതിരൂപതയിലെ ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ മാര്‍ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍നിന്നു നിര്‍ദേശിച്ചതായിട്ടാണ് സുചന.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് എറണാകുളം സെന്റ് മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിദ്ധ്യത്തിലാകം മാര്‍ ജേക്കപ് മനത്തോടത്തിന്റെ സ്ഥാനാരോഹണം.

LEAVE A REPLY

Please enter your comment!
Please enter your name here