തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളിലും പരസ്യ പ്രചാരണം കൊട്ടി കലാശിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍.

വട്ടിയൂര്‍ക്കവില്‍ മൂന്നു സ്ഥാനാര്‍ത്ഥികളും റോഡ് ഷോ നടത്താനാണ് സമയം മാറ്റിവച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ യു.ഡി.എഫിന്റെ കൊട്ടികലാശത്തിന് കൊഴുപ്പേകിയപ്പോള്‍ കുമ്മനം രാജശേഖരന്‍, എം.ടി. രമേശ് അടക്കമുള്ള പ്രമുഖരായിരുന്നു ബി.ജെ.പി ക്യാമ്പിലുണ്ടായിരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു എല്‍.ഡി.എഫ് ക്യാമ്പിന്റെ നേതൃത്വം.

കോന്നിയിലെ കൊട്ടിക്കലാശം യു.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു. അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ അസാന്നിദ്ധ്യം കൊട്ടികലാശത്തില്‍ പ്രകടമയിരുന്നു. അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും പ്രവര്‍ത്തകര്‍ മത്സരത്തിന്റെ വീറും വാശിയും വിളിച്ചോതിയാണ് കൊട്ടികലാശത്തില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here