എൽദോസിനെ ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തു, ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി | ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ കോൺഗ്രസ് അംഗത്വം ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. കെ.പി.സി.സി, ഡി.സി.സി. പ്രവർത്തനങ്ങളിൽ നിന്നു എൽദോസിനെ മാറ്റി നിർത്താനാണ് ധാരണ. ആറു മാസത്തെ പ്രവർത്തനം വിലയിരിത്തിയാകും തുടർനടപടി.

അധ്യാപിക നൽകിയ ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യൽ രാത്രി വരെ തുടർന്നു. തിങ്കളാഴ്ച്ച ചോദ്യം ചെയ്യൽ തുടരും.

eldhose kunnappilly suspended from pcc and dcc for 6 months in Sexual abuse case

LEAVE A REPLY

Please enter your comment!
Please enter your name here