എൽദോസ് തിരിച്ചെത്തി, ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ലെന്നും നിരപരാധിയെന്നും വിശദീകരണം

കൊച്ചി | പോലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ കാണാതായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ വീട്ടിൽ തിരിച്ചെത്തി. താൻ നിരപരാധിയാണെന്നും അതു തെളിയിക്കുമെന്നും എൽദോസ് പ്രതികരിച്ചു.

ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഏതു വകുപ്പുവേണമെങ്കിലും ചുമത്താം. കോടതിയില്‍ പരിപൂർണ വിശ്വാസമുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വിളിച്ചു സംസാരിച്ചു. വിഷയത്തിൽ പാർട്ടിക്കു വിശദീകരണം നൽകി. ഒളിവിൽ പോയിട്ടില്ല. കോടതിക്കു മുന്നിൽ അപേക്ഷ ഉണ്ടായിരുന്നു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂർത്തിയാക്കും. ഇനി പാർട്ടിയാണു തീരുമാനിക്കേണ്ടത്. ഞാൻ മൂടുപടത്തിൽ ജീവിക്കുന്ന ആളല്ലെന്നും എൽദോസ് വ്യക്തമാക്കി.

Eldhose Kunnappilly returned to Perumbavoor home

LEAVE A REPLY

Please enter your comment!
Please enter your name here