ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ല, പ്രതിഷേധിച്ചവരില്‍ തീവ്രവാദ സ്വഭാവമുള്ളവരുണ്ടെന്നും മുഖ്യമന്ത്രി

0

തിരുവനന്തപുരം: എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കി. ഉസ്മാന്‍ പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പോലീസിനെതിരെ പ്രതിഷേധവുമായി എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് നടപടി ശരിയായില്ല. ഉസ്മാന്‍ ആക്രമിച്ചപ്പോള്‍ പോലീസ് കേസെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പോലീസ് തരം താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും പോലീസുകാതെര സംരക്ഷിക്കില്ലെന്നും പിണറായി വ്യക്തമാക്കി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവര്‍.

ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോയെന്ന ചോദ്യം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പ്ക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിച്ചു. പിന്നാലെ സഭ ഇന്നത്തേക്കു പിരിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here