തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച് പരിശോധിക്കും, ഡിവൈ.എസ്.പിയെ മാറ്റി

0

തിരുവനന്തപുരം: ബാലപീഢന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി.

മലപ്പുറം ഡിസിആര്‍ബി ഡിവൈ.എസ്.പി ഷാജു വര്‍ഗീസിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേലുദ്യോഗസ്ഥനെ അറിയിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here