ഡിവൈഎഫ്‌ഐ നേതാവിലെ അറസ്റ്റ് ചെയ്തു, ശ്രീകാര്യം പോലീസ് സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷം

0

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്റ്റേഷനു മുന്നില്‍ പോലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം. ട്രാഫിക് നിയമ ലംഘനത്തിന് പിടികൂടിയ ഡി.വൈ.എഫ്.ഐ നേതാവ് വിനീഷിനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വൈകുന്നേരം ആറോടെ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.

സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയ ഡി.വൈ.എഫ്.ഐ കാരിയം യൂണിറ്റ് സെക്രട്ടറി വിനീഷിനോട് വാഹനം പിന്നോട്ടെടുക്കാന്‍ നിര്‍ദേശിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്ന് പോലീസ് പറയുന്നു. പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നാരോപിച്ചാണ് വിനീഷിനെ അറസ്റ്റ് ചെയ്തത്.

എ.സി സ്ഥലത്തെത്തി, പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയശേഷം വിനീഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പെറ്റി കേസ് ചാര്‍ജ് ചെയ്ത ശേഷം പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here