യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന ഡിവൈഎഫ്‌ഐ സെക്രട്ടറി കീഴടങ്ങി

പാലക്കാട്: പഴമ്പാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായ പഴമ്പാലക്കോട് സ്വദേശി മിഥുനാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. മിഥുന്റെ സഹോദരന്‍ നിഥിന്‍ അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് രണ്ടാം തീയതിയാണ് യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ അരുണ്‍കുമാറിനെ ഒരു സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് ഏറ്റുമുട്ടലിലേക്കു നയിച്ചത്. ഇതിനിടെയാണ് അരുണിന് കുത്തേറ്റത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍, രാഷ്ട്രീയ കൊലപാതകമാണ് അരങ്ങേറിയതെന്നും ആസൂത്രിതമായാണ് അരുണ്‍കുമാറിനെ കൊലപ്പെടുത്തിയതെന്നുമാണ് ബി.ജെ.പി.യുടെ ആരോപണം. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും യുവാവിന്റെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു.

Mithun, a DYFI unit secretary from Pazhampalakode, who was absconding in the murder case of the Yuva Morcha leader, surrendered to the police late on Sunday night. 

LEAVE A REPLY

Please enter your comment!
Please enter your name here