പാലക്കാട്: എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ കുമാറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ക്യാമ്പ് മുന്‍ ഡെപഷ്യൂട്ടി കമാന്‍ഡര്‍ എല്‍. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഡിവൈ.എസ്.പി എസ്. ദേവദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

മേലുദ്യോഗസ്ഥന്റെയും ചില സഹപ്രവര്‍ത്തകരുടെയും പീഡനത്തെ തുടര്‍ന്ന് അഗളി സ്വദേശി കുമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ക്യാമ്പില്‍ നിരന്തര പീഡനവും ജാതീയ അവഹേളനവും നേരിട്ടിരുന്നതായി ആത്മഹത്യാ കുറുപ്പില്‍ കുമാര്‍ എഴുതിയിരുന്നു. ക്യാമ്പിലെ ഏഴു പോലീസുകാന്‍ സസ്‌പെന്‍ഷനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here