എ.ഡി.ജി.പിയുടെ ഡ്രൈവറെ മകള്‍ കായികമായി നേരിട്ടു, ഗവാസ്‌കര്‍ ആശുപത്രിയില്‍, പോലീസില്‍ പരാതി

0

അച്ഛന്റെ ഔദ്യോഗിക ഡ്രൈവര്‍ക്ക് എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനം. മര്‍ദ്ദനമേറ്റ് ഡ്രൈവര്‍ ഗവാസ്‌കര്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എ.ഡി.ജി.പി സുരേഷ് കുമാറിന്റെ മകള്‍ക്കെതിരെ മ്യൂസിയം പോലീസ് സ്‌റ്റേഷണില്‍ പരാതി നല്‍കി.

രാവിലെ എ.ഡി.ജി.പിയുടെ ഭാര്യയെയും മകളെയും കൊണ്ട് ഗവാസ്‌കര്‍ കനകുത്തില്‍ എത്തിയിരുന്നു. തിരികെ പോകാന്‍ സമയം മകള്‍ കാറിന്റെ താക്കേല്‍ ചോദിച്ചത് നല്‍കാതിരുന്നതാണ് പ്രകോപനമെന്ന് ഗവാസ്‌കര്‍ പറയുന്നു. തുടര്‍ന്ന് മൊബൈല്‍ കൊണ്ട് തലകയ്ക്കു പുറകുവശത്തും  തോളിലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഡ്യൂട്ടിക്കിടെ വീട്ടില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് എ.ഡി.ജി.പിയോട് ഗവാസ്‌കര്‍ പറഞ്ഞിരുന്നു. എന്നാല്‍, സംഭവത്തോട് എ.ഡി.ജി.പി പ്രതികരിച്ചിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here