ഡോ. ഡി. ബാബു പോള്‍ അന്തരിച്ചു

0

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന ഡോ. ഡി. ബാബു പോള്‍ (78) അന്തരിച്ചു.

പ്രമേഹം മൂലം കാലിലുണ്ടായ മുറിവില്‍ നിന്ന് അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണകാരണം. ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

21 ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59 ാം വയസ്സില്‍, 2001 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സ്വയം വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം.

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന ‘വേദശബ്ദ രത്‌നാകര’മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here