ന്യൂഡല്‍ഹി | പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപയാണ് ഇന്നു മുതല്‍ കൂടുന്നത്. 1110 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.
വാണിജ്യ സിലിണ്ടറിനും 351 രൂപ കൂടിയിട്ടുണ്ട് ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2124 രൂപയായി. നേരത്തെ 1773 രുപയായിരുന്നു വില.
സാധനങ്ങളുടെ വിലക്കയറ്റത്തില്‍ അടക്കം വലിയ ദുരിതമാണ് ജനങ്ങള്‍ നേരിടുന്നത്. അതിനിടെ, പാചക വാതകത്തിന്റെ വിലകൂടി ഉയരുന്നത് കുടുംബബജറ്റുകളെ താളം തെറ്റിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പാചക വാതകത്തിനു സബ്സിഡി നല്‍കുന്നില്ല. സബ്സിഡി നിര്‍ത്തിയിട്ടില്ലെന്നാണ് കേന്ദ്രം പാര്‍ലന്റെില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഇവ എത്താറില്ല.