ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

0

ചെന്നൈ: സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിയോഗം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഭാര്യ:ഡോ.രമണി, മക്കള്‍:പാര്‍വതി, ഗൗതമന്‍.

1981ല്‍ വേനലിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള ലെനിന്‍ രാജേന്ദ്രന്റെ പ്രവേശനം. വേനല്‍, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുന്നാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് സിനിമകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here