ആലപ്പുഴ: മാവേലിക്കര ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ. പല്ലാരിമംഗലം പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷിനാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീനാണ് വധശിക്ഷ വിധിച്ചത്.

അത്യപൂര്‍വ്വ കേസായി പരിഗണിച്ച് ഏറ്റവും വലിയ ശിക്ഷതന്നെ നല്‍കണമെന്ന പ്രോസിക്യുഷന്‍ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു. 2018 ഏപ്രില്‍ 23ന് മാവേലിക്കര പല്ലാരിമംഗലം ദേവുഭവനില്‍ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ മകന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ശശികല സംഭവ സ്ഥലത്തും ബിജു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. പലതവണ സുധീഷ് അപമര്യാദയായി പെരുമാറിയത്് ശശികല ബിജുവിനോട് പറഞ്ഞു. ഇതു ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം.

ശശികലയുടെ ശരീരത്തില്‍ 21 മുറിവുകളും ബിജുവിന്റെ ശരീരത്തില്‍ 20 മുറിവുകളും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here