പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു, തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെ രാജ്യത്തെ 14 ജില്ലകളിലെ വ്യാപനത്തില്‍ ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ വീണ്ടും ഒരു ലക്ഷത്തിനു മുകളിലേക്ക്. തിരുവനന്തപും, എറണാകുളം ഉള്‍പ്പെടെ രാജ്യത്തെ 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഏഴു മാസത്തിനുശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഒരാഴ്ചയ്ക്കിടെയാണ് പ്രതിദിന രോഗികളുടെ എണ്ണം 10,000 ല്‍ നിന്നു ഒരു ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നത്. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. 26 സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ടു ചെയ്ത കേസുകള്‍ 3,000 കടന്നു.

അതിനിടെ, കേരളത്തിലും കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുന്നു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തുന്നത്. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 36,265 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംൈബയില്‍ പോസിറ്റീവ് ആയവരുടെ എണ്ണം 20,181 ആയി ഉയര്‍ന്നു. ഡലഹിയിലാകട്ടെ, പ്രതിദിന രോഗികളുടെ എണ്ണം 15,000 നു മുകളിലാണ്. മഹാരാഷ്ട്രയില്‍ 79 പേര്‍ക്കു കൂടി ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഇതില്‍ 57ഉം മുംബൈയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here