എക്‌സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചു

0

ഗുരുവായൂര്‍: കഞ്ചാവു കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം പിടികൂടിയ പ്രതി കസ്റ്റഡിയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പംങ്ങോട്ട് കൈമലശ്ശേരി കരുമത്തില്‍ വാസുദേവന്റെ മകന്‍ രഞ്ജിത്ത് കുമാറാണ് (35) മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ ഗുരുവായൂരില്‍ നിന്ന് പിടികൂടി ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രണ്ടു കിലോ കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലകറക്കമുണ്ടായി. അപസ്മാരത്തിന്റെ ലക്ഷണമുണ്ടായതായും പറയുന്നു. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here