കണ്ണൂര്‍: കരിങ്കല്‍ ഭിത്തിയലേക്കെറിഞ്ഞു ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ രോക്ഷാകുലരായി നാട്ടുകാര്‍. കൊലപാതകം ശരണ്യ തനിച്ചാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും ഭര്‍ത്താവിനോ കാമുകനോ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.
വീട്ടിലും കടപ്പുറത്തും എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. അമ്മമാരുടെ നെഞ്ചത്തടിച്ച്, നാടിനെ നാണം കെടുത്തിയ ശരണ്യയെ പോലീസ് വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട ഒരു സ്ത്രീ കുഞ്ഞിനെ കൊന്ന അതേ പാറക്കെട്ടുകളിലേക്ക് എറിഞ്ഞ് അവളെയും കൊല്ലുമെന്നാണ് ആക്രോശിച്ചത്. ആദ്യം തയ്യില്‍ കടപ്പുറത്തെ വീട്ടിലെ കിടപ്പുമുറിയില്േക്കാണ് ശരണ്യയെ കൊണ്ടുപോയത്. കൂട്ടനിലിലവിളിയാണ് വീട്ടില്‍ നിന്ന് ആ സമയത്തുണ്ടായത്. പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ സ്ഥലത്തെത്തിച്ചപ്പോള്‍ കൈയേറ്റം ചെയ്യുന്ന സ്ഥിതിവരെയുണ്ടായി.