നടിയെ ആക്രമിച്ച കേസ്: ഹാജരാകാന്‍ ദിലീപിനു നോട്ടീസ്, ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റി

കൊച്ചി | നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടന്‍ ദിലീപിനു ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. അന്വേഷണസംഘം നിര്‍ദേശിച്ച വ്യാഴാഴ്ച ഹാജരാകാനാകില്ലെന്ന് ദിലീപ് അറിയിച്ചു. പകരം തിങ്കളാഴ്ച ഹാജരാകും.

വ്യാഴാഴ്ച രാവിലെ ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. എന്നാല്‍, തിങ്കളാഴ്ച മുതല്‍ ഏതു ദിവസവും ഹാജരാകാന്‍ തയാറാണെന്നാണ് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയത്. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാകും ചോദ്യം ചെയ്യുക.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതു കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here