തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ പ്രതികള്‍ക്ക് നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്. ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്താന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികള്‍ പിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടിയത് വിവാദമായതോടെയാണ് അന്വേഷണമുണ്ടായത്. ഇരുവരെയും വീണ്ടും പരീക്ഷ എഴുതിക്കാനുള്ള നപടികളും അന്വേഷണ സംഘം കൈക്കൊള്ളുന്നുണ്ട്. അതിനിടെ, േകസിലെ രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറും തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങി. ഇരുവരേയും ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here