തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാന് സമ്മര്‍ദ്ദം ചെലുത്തിയതിന് ഇ.ഡിക്കെതിരെ പോലീസ് കേസ് എടുത്തു. ഗൂഢാലോചനയ്ക്ക് അടക്കമാണ് ക്രൈം ബ്രാഞ്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡോളര്‍ കടത്തിന് മുഖ്യമന്ത്രി കൂടി പ്രേരിപ്പിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. കേസ് എടുക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.