കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ പി ഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അറസ്റ്റിലായത്.
അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. ഇതിനു പുറമേ ഗൂഢാലോചന, വിശ്വാസ വഞ്ചന കു്റ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നേരത്തെ ക്രൈം ബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.