12 നമ്പറിലേക്കുള്ള ചാറ്റുകള്‍ നശിപ്പിച്ചു, പലതും വീണ്ടെടുക്കാനായില്ല, ചെയ്തത് സായി ശങ്കറെന്ന് അന്വേഷണ സംഘം

കൊച്ചി: നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളില്‍ നിന്നു ചാറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. 12 നമ്പറുകളിലേക്കുള്ള ചാറ്റുകള്‍ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒയുുമായുള്ള സംഭാഷണങ്ങള്‍, ദിലീപിന്റെ ഉടമസ്ഥതയിലള്ള ദേ പുട്ട് റസ്‌റ്റോറന്റിന്റെ ദുബായ് പാര്‍ടനറുമായുള്ളത് തുടങ്ങിയ നശിപ്പിച്ചവയിലുണ്ട്. ദുബായിലെ സാമൂഹിക പ്രവര്‍ത്തകരായ തൃശൂര്‍ സ്വദേശി നസീര്‍, ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുമായുള്ള സംഭാഷണങ്ങളും വീണ്ടെടുക്കാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here