തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ആറുമാസത്തെ അവധിയില്‍ പ്രവേശിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ അനുമതി തേടി. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സംസ്ഥാന സെന്ററാണ് സെക്രട്ടറിയുടെ അഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.

വിഷയത്തില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും. പകരക്കാരനെ കണ്ടെത്തിയേക്കുമെന്നാണ് സൂചന. ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. എം.എ. ബേബി, എ. വിജയരാഘവന്‍ തുടങ്ങിയ പേരുകളും പചര്‍ച്ചയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here