വനിതാ മതിലിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമലയില്‍ കയറിയത് ആഘാതം സൃഷ്ടിച്ചു, സമരങ്ങളില്‍ പങ്കെടുത്തവരുടെ വോട്ട് കിട്ടിയില്ല

0

തിരുവനന്തപുരം: വനിതാ മതിലുനുശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് സി.പി.എം കണ്ടെത്തി. ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ശബരിമല വിഷയത്തെ തുടര്‍ന്ന് പതിരായി ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന ഒരു വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആകര്‍ഷിച്ചുവെന്നും പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പറയുന്നു.

വനിതാ മതില്‍ ഉള്‍പ്പെടെയുള്ള ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി മാറിയില്ല. സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതില്‍ പരാജയപ്പെട്ടു. സി.പി.എമ്മിന്റെ തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പാര്‍ട്ടി മാത്രമാണ് ഉത്തരവാദിയെന്ന പ്രചാരണം വിജയിപ്പിക്കുന്നതില്‍ ബി.ജെ.പിയും യു.ഡി.എഫും മാധ്യമങ്ങളും വിജയിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here