കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനു പിന്തുണ, എല്ലാ നടപടികളും കൊറോണ കഴിഞ്ഞ് സി.പി.എം പരിശോധിക്കും

0
41

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന് കൈക്കൊണ്ട എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കൊറോണ കാലം കഴിഞ്ഞാല്‍, സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും പരിശോധിക്കുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

കോവിഡ് ഭീഷണി നേരിടുന്നതിന് സാങ്കേതിക വിദ്യ സ്വീകരിച്ചതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പിന്തുണ പ്രഖ്യാപിച്ചു. അത്തരം നടപടികളാണ് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തെ മുന്നോട്ടു കൊണ്ടുപോയത്. സാധാരണ നില പുന:സ്ഥാപിച്ചു കഴിഞ്ഞാല്‍ ഈ ഘട്ടത്തില്‍ സ്വീകരിച്ച എല്ലാ നടപടികളും വിശദമായി പരിശോധിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പാഠം ഉള്‍ക്കൊള്ളും.

കക്ഷി – രാഷ്ട്രീയത്തിനപ്പുറത്ത് കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം അണിനിരന്ന് മഹാമാരിയെ നേരിടുകയാണ്. ഈ വിശാലമായ യോജിപ്പിനെ ദുര്‍ബലപ്പെടുത്തുന്നതിനും സര്‍ക്കാരിനു ലഭിച്ച വ്യാപകമായ അംഗീകാരത്തെ തകര്‍ക്കുന്നതിനുമുള്ള വൃഥാ ശ്രമമാണ് പ്രതിപക്ഷം ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. മാധ്യമങ്ങളില്‍ ഒരു വിഭാഗം ഉത്തരവാദിത്തബോധം മറന്ന് ഇത്തരമൊരു സാഹചര്യത്തിലും നുണപ്രചാരവേല നടത്തുന്നത് അപലപനീയമാണ്.

അസാധാരണമായ ഈ സാഹചര്യത്തില്‍ മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനായി ഏത് അസാധാരണ നടപടിയും സ്വീകരിക്കുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. നിലവിലുള്ള നിയമങ്ങള്‍ സര്‍ക്കാരുകള്‍ക്ക് അതിനുള്ള അധികാരവും നല്‍കുന്നു. വ്യക്തിയുടെ സ്വകാര്യതയേക്കാള്‍ ഈ ഘട്ടത്തില്‍ അതീവ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനില്‍പ്പിനുമാണ്. വ്യക്തികളുടെ വിവരങ്ങള്‍ അറിയേണ്ടത് അതിനെ അടിസ്ഥാനമാക്കി മുന്‍കരുതലുകള്‍ എടുക്കാനും രോഗവ്യാപനം തടയാനും അത്യാവശ്യമാണ് അതേ സമയം വ്യക്തിഗത വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ഈ ആവശ്യത്തിനായി ഉടന്‍ ലഭ്യമായ സംവിധാനമെന്ന നിലയിലാണ് സര്‍ക്കാര്‍ സ്പ്രിംഗ്ളിനെ ചുമതലപ്പെടുത്തുന്നത്. ചില ആശങ്കള്‍ ഉയര്‍ന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here