ഇടതുസര്‍ക്കാര്‍ എന്നാല്‍ ഇടതുസര്‍ക്കാര്‍; അല്ലാതെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അല്ല ഓര്‍മ്മയുണ്ടോ ആവോ?

0

ഇടതുപക്ഷത്തിന്റെ പോക്ക് വ്യക്തിനിഷ്ഠമല്ലെന്നും ആര് ഭരിക്കുന്നു എന്നതല്ല, ഇടത് സര്‍ക്കാര്‍ എന്ന് സംബോധന ചെയ്യണമെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ആവര്‍ത്തിച്ചിട്ടുള്ള ഒരു കാലമുണ്ടായിരുന്നു. 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നകാലം. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പലവട്ടം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. ടി.വി. ചാനല്‍ ചര്‍ച്ചകളിലിരുന്ന് പ്രമുഖ സഖാക്കളെല്ലാം ഈ ഇടതുപക്ഷ നിലപാട് ആവര്‍ത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും ശ്രമിച്ചു.

കാലം മാറി, പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഇടതു സര്‍ക്കാര്‍ എന്നാല്‍ ‘പിണറായി സര്‍ക്കാര്‍’ എന്ന സംബോധനയും തിരികെവന്നു. സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളിലടക്കം ‘പിണറായി സര്‍ക്കാര്‍’ എന്നുപറയുന്നുമുണ്ട്. ചാനല്‍ ചര്‍ച്ചകളിലെ സഖാക്കള്‍ക്കും ‘പിണറായി സര്‍ക്കാര്‍’ എന്നതിന്റെ ഗുട്ടന്‍സും പിടികിട്ടി. പൊതുജനത്തിനും ഇപ്പൊ കാര്യം പിടികിട്ടി.

ശത്രുക്കളാകട്ടെ നല്ല കാര്യങ്ങളെല്ലാം മറച്ചുവച്ച്, ‘പ്രളയം കൊണ്ടു വന്ന പിണറായി സര്‍ക്കാര്‍’ എന്നാവര്‍ത്തിക്കുന്നുമുണ്ട്. കലികാലം എന്നല്ലാതെ എന്തുപറയാനാണ്‍!!! അയ്യപ്പകോപമായിരിക്കും, അല്ലപിന്നെ!!!!

LEAVE A REPLY

Please enter your comment!
Please enter your name here