മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സി.പി.എമ്മില്‍ നിന്നു പുറത്താക്കാന്‍ ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്നതിനാണ് നടപടി. പരാതിയെ തുടര്‍ന്ന് നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിലാണ് രാജേന്ദ്രന് കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ഒരുവര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റി ശിപാര്‍ശയില്‍ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.