തിരുവനന്തപുരം: യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതുപോലെയെന്ന് സി.പി.എം. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് പ്രസംഗിച്ചപ്പോൾ ബി.ജെ.പിക്കെതിരെ ദുർബലമായ വിമർശനം പോലും ഉന്നയിക്കാൻ തയാറായില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനെപ്പറ്റി രാഹുൽഗാന്ധി നടത്തിയ ആക്ഷേപണങ്ങൾ തരംതാണുപോയി. ഇടതുപക്ഷത്തെ വേട്ടയാടുന്ന കേന്ദ്ര ഏജൻസികൾക്ക് വേഗത പോരെന്ന വിമർശനമാണ് രാഹുൽഗാന്ധിക്കുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യമെടുത്ത് നിൽക്കുന്ന വ്യക്തിമായ രാഹുൽ ഗാന്ധിയെന്നതും ഓർക്കുന്നത് നന്നായിരിക്കുമെന്ന് സെക്രട്ടേറിയറ്റിന്റെ പത്രക്കുറിപ്പ് പറയുന്നു.