തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടികൊന്നു, ഹരിദാസിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസെന്നു സി.പി.എം

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോലില്‍ കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസ് (54) എന്ന മത്സ്യതൊഴിലാളിയാണ് അര്‍ദ്ധരാത്രിയില്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്നു സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു.

ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങി വരുന്നതിനിടെ, രാത്രി ഒന്നരയോടെ രണ്ടു ബൈക്കുകളിലെത്തിയ സംഘം ഹരിദാസിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ടു ഓടിക്കൂടിയ പരിസരവാസികള്‍ ഹരിദാസിനെ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം നിലവില്‍ പരിയാരം മെഡിക്കല്‍ കോളജിലാണുള്ളത്. നിരവധി വെട്ടുകളാണ് ഹരിദാസിന്റെ ശരീരത്തിലുള്ളതെന്നാണ് വിവരം. ഒരു കാല്‍ പൂര്‍ണമായും വേര്‍പെട്ടു. ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും പരിക്കേറ്റു.

ഒരാഴ്ച മുമ്പ് പുന്നോലില്‍ സിപിഎം ബിജെപി സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി കൗണ്‍സിലറുടെ പ്രകോപനപരമായ പ്രസംഗത്തിന്റെ വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി ജില്ലാ നേതൃത്വം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here