ഇരട്ടവോട്ടില്‍ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മിഷന്, പ്രതിപക്ഷ നേതാവിന്റേത് തെരുവു സര്‍ക്കസ്

തിരുവനന്തപുരം: ഇരട്ട വോട്ടില്‍ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സി.പി.ഐ. വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പിന് സജീകരിക്കാനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രാധാന്യം നല്‍കകേണ്ടതെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനുപോലും ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ജനയുഗം പറയുന്നു.

ഇരട്ടവോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമല്ല. എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നുമാണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതു മുതല്‍ അച്ചടിച്ച് പോളിംഗ് ബൂത്തിലെ അവസാന നടപടികള്‍ക്ക് എത്തിക്കുന്നതുവരെ ഒന്നിലേറെ കൈകളിലൂടെ കടന്നുപോകുന്ന പ്രക്രിയയാണ്. അതിലെ പാകപ്പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിതം്ര രാഷ്ട്രീയ പാര്‍ട്ടികളുടേത് മാത്രമാണെന്ന തരത്തില്‍ പ്രസംഗിച്ച് കയ്യടിനേടാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തരമായേ തോന്നൂവെന്ന് മുഖപ്രസംഗം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here