കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് മൂന്നു പാര്‍ട്ടിക്കാര്‍, പറത്താക്കി സി.പി.ഐ

0

ആലപ്പുഴ: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചത സി.പി.ഐക്കാര്‍ തന്നെയെന്ന് തെളിഞ്ഞു. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെ പോലീസ് പിടികൂടി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണ്. മൂന്നു പേരെയും സി.പി.ഐ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയ കുറ്റമാണ് പോലീസ് മൂന്നു പേര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ അടക്കം മൂന്നിടത്താണ് പോസ്റ്റര്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here