തിരുവനന്തപുരത്ത് ശിവകുമാറിനെ സഹായിച്ചപ്പോള്‍ നേമത്ത് രാജേട്ടന്‍ വിജയിച്ചു, നേമത്തെ ഗുജറാത്താക്കാൻ ചുക്കാൻ പിടിച്ചത് കുമ്മനം: സി.പി. സുഗതൻ

  • സി.പി. സുഗതന്‍, ജനറല്‍ സെക്രട്ടറി, ഹിന്ദു പാര്‍ലമെന്റ്

എന്നു മുതലാണ് നേമം ബിജെപിയുടെ ഗുജറാത്ത്‌ ആയതു? മൂല്യാധിഷ്ഠിത ജനാധിപത്യത്തിന് വേരോട്ടമുള്ള അമേരിക്കയിലും, ഇംഗ്ലണ്ടിലും രാഷ്ട്രീയ നേതാക്കൾ പെരുമാറുന്ന പോലെയല്ല പക്വത പ്രാപിക്കാത്ത ഇന്ത്യൻ ജനാധിപത്യത്തിൽ എല്ലാകക്ഷികളിലുംപെട്ട രാഷ്ട്രീയ നേതാക്കൾ പേരുമാറുന്നതു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ഡാമേജ് വന്നത് സത്യത്തിനാണ്. വന്നു വന്നു എന്തു നുണകളും, വൃത്തികേടുകളും, ഇരട്ടത്താപ്പും, ക്രിമിനൽ ചെയ്തികളും, വർഗീയതയും, ഉളുപ്പില്ലാതെ പറയാനും, അതു ജനം വിശ്വസിച്ചു എന്നു വിഡ്ഢിചിരിയോടെ നിഗളിക്കാനും കമ്മ്യൂണിസ്റ്റുകൾക്ക് മാത്രം കഴിയുന്ന കാര്യമായിരുന്നത് ഒരു കോമ്പറ്റീറ്റീവ് ഈവിളായി രണ്ടാം സ്ഥാനത്തു കോൺഗ്രസുകാരും, മൂന്നാം സ്ഥാനതു ബിജെപിയും എത്തിയിരിക്കുന്നു. ആർഷ ഭാരത രാഷ്ട്രീയ പാർട്ടിയായ ബിജെപിക്കു ഈ മൂന്നാം സ്ഥാനം വേണ്ടായിരുന്നു. അതവർക്കു ഭൂഷണമല്ല. ബിജെപി മറ്റുള്ളവരെപ്പോലെ ആകരുത്. അവർ പോസിറ്റീവ് രാഷ്ട്രീയത്തിലുടെ അവരുടെ ആദ്യകാല നേതാക്കൾ വിഭാവന ചെയ്ത പോലെ വളരണം എന്നാഗ്രഹിക്കുന്ന ഒരു ആർ.എസ്.എസുകാരനാണ് ഞാൻ. കലഹത്തിന്റെ പ്രശ്നം സൈദ്ധാന്തികമാണ്. സുരേന്ദ്രനോടോ, മുരളിയോടോ ഉള്ള വ്യക്തി വിരോധം അല്ല. ഏതു നുണകളും അവരവരുടെ ബുദ്ധിമണ്ഡലത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് വിശകലനം ചെയ്തു വികലമായി അവതരിപ്പിക്കാൻ സോഷ്യൽ മീഡിയയിലൂടെ കമ്മികളും, സന്ഘികളും, കൊങ്ങികളും, സുഡാപ്പികളും, മനുഷ്യരൂപമില്ലാത്ത, പോരാളി ഷാജിമാരും, അണ്ടിമുക്ക് ശാഖക്കാരും എല്ലാംകുടെ ഒരു സത്യാനന്തര കാലത്തേക്ക് നമ്മളെ എത്തിച്ചിരിക്കുന്നു.

നേമത്തു കഴിഞ്ഞതവണ രാജേട്ടൻ ജയിച്ചത്‌ എങ്ങനെയെന്നു കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും നല്ലത് പോലെ അറിയാം. തോറ്റ സ്ഥാനാർഥി സുരേന്ദ്രൻ പിള്ളക്കും അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് പിണറായിയുടെ അടുത്തേക്ക് എന്നെയും ഹിന്ദു പാർലമെന്റ് നേതൃസ്ഥാനത്തുള്ള സമുദായ നേതാക്കളെയും ആദ്യം എത്തിച്ചത് വെള്ളാള സഭക്കാരനും അന്നേരം ഇടതു മുന്നണിയിൽ അംഗവും ആയിരുന്ന സുരേന്ദ്രൻ പിള്ളയായിരുന്നു. വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് ഉണ്ടാക്കിയപ്പോൾ 39 ബി.ഡി.ജെ.എസ് സ്ഥാനാർഥികളെയും പോക്രിത്തരത്തിനു കുട്ടു നിന്ന ബിജെപി നേതാക്കളെയും തോൽപ്പിക്കേണ്ടത് എൻ.എസ്.എസ് ഉൾപ്പടെയുള്ള മറ്റു സമുദായങ്ങളുടെ കൂടി ആവശ്യമായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസിയാണ് ഞങ്ങൾ എടുത്തത്. മൊത്തം സമുദായങ്ങളുടെയും പ്രധിനിധി ആയി, വെള്ളാപ്പള്ളി – ബിജെപി സഖ്യത്തിന് എതിരെ മുൻ എസ്.എൻ.ഡി.പി പ്രസിഡന്റും ഹിന്ദു പാൻലമെന്റ് ചീഫ് കോ ഓർഡിനേറ്ററുമായിരുന്ന അ‌ഡ്വ. വിദ്യാസാഗറിനെ പ്രചാരണത്തിന് വിടാനും തീരുമാനമായി. ഏതാനും ദിവസിക്കുള്ളിൽ സീറ്റ്‌ കിട്ടാഞ്ഞ് സുരേന്ദ്രൻ പിള്ള യുഡിഎഫിൽ ചേക്കേറി ജനതാദൾ വഴി നേമത്തു സീറ്റ്‌ ഉറപ്പിച്ചു. തിരുവനന്തപുരം സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ സ്ഥാനാർഥി വി.എസ്. ശിവകുമാർ പൊട്ടുമെന്നു ഉറപ്പായിരുന്നു. രാജേട്ടനും ജയിക്കില്ലെന്ന് കുമ്മനം വിചാരിച്ചു. കുമ്മനം ജയിക്കും എന്നും അ‌ദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് ആർ.എസ്.എസ് – ബിജെപി നേതൃത്വവും കോൺ്രഗസും ആയി ഉണ്ടാക്കിയ ധാരണ അനുസരിച്ചു ശിവകുമാറിനെ ബിജെപി ജയിപ്പിക്കണം. രാജേട്ടനെ കോൺഗ്രസ്‌ ജയിപ്പിക്കും. ഈ വിവരം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ അദ്ദേഹത്തോട് അടുപ്പമുള്ള ഒരു ബിജെപി നേതാവ് അറിയിച്ചിരുന്നു. ഞാനും സുരേന്ദ്രൻ പിള്ളയും എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുരേന്ദ്രൻ പിള്ളക്ക് എൻ.എസ്.എസ് സഹായം അഭ്യർത്ഥിച്ചസമയത്തു സുകുമാരൻ ചേട്ടൻ ഇതിന്റെ സൂചന തന്നു. ഇതാണ്‌ നേമത്തു നടന്നത്. പകൽപോലെ സത്യം.

പക്ഷെ, ബിജെപി അ‌ക്കൗണ്ട് തുറന്നു. ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത നിലയിൽ വന്നപ്പോഴാണ് കോൺഗ്രസ്‌ നേമം കറക്ട് ചെയ്യാൻ മുരളീധരനെ ഇറക്കുന്നത്. കുറ്റബോധം. ഇതൊക്കെ തുറന്നു പറയേണ്ടത് സുരേന്ദ്രൻ പിള്ളയാണ്. കോൺ്രഗ്രസിന്റെയും ബിജെപിയുടെയും ഇരട്ടത്താപ്പ് കണ്ടതുകൊണ്ട് എനിക്ക് അറിയാവുന്ന സത്യം ഞാൻ പറഞ്ഞു എന്നേ ഉള്ളൂ. നേമം ബിജെപി യുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞ നേതാവ് തന്നെയാണ് അന്നു അഡ്ജസ്റ്റ്മെന്റുകൾക്കു നേതൃത്വം വഹിച്ചത് എന്നത് രസകരമായ കാര്യം. ഉളുപ്പില്ലാ കാലം.

LEAVE A REPLY

Please enter your comment!
Please enter your name here