കൊച്ചി: നിപ രോഗബാധയെ ആസ്പദമാക്കി ആഷിഖ് അബുവും സംഘവും നിര്‍മ്മിക്കുന്ന സിനിമ വൈറസിന് സ്‌റ്റേ. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here