മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം: എം.എല്‍.എയും എം.പിയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന ബഷീര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.20ഓടെ വെമ്പായത്തെ വസതിയിലായിരുന്നു അന്തരിച്ചത്.

കെ.എസ്.യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കേരള രാഷ്ട്രീയത്തിലെത്തി നിറഞ്ഞുനിന്ന നേതാവാണ് തലേക്കുന്നില്‍ ബഷീര്‍. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃപദവികള്‍ വഹിച്ച അദ്ദേഹം കെ.പി.സി.സിയുടെ ആക്ടിംഗ് പ്രസിഡന്റായും (2011) പ്രവര്‍ത്തിച്ചു. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീര്‍ പിന്നീട് രോഗബാധിതനായി വിശ്രമത്തിലേക്കു നീങ്ങുകയായിരുന്നു. 1977ല്‍ കഴക്കൂട്ടത്ത് നിന്ന് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിന്‍കീഴില്‍ നിന്ന് രണ്ട് തവണ (1984, 89) ലോക്സഭാഗമായി.

അതിന് മുമ്പ് രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2011 ല്‍ കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റായി.

Senior Congress leader Talekkunnil Basheer (79) passed away at his residence in Vembayam at 4.20 am on Friday. He held leadership positions in KSU, Youth Congress and in KPCC.

LEAVE A REPLY

Please enter your comment!
Please enter your name here