വിദേശത്താണോ, വിഷമിക്കണ്ട… വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും ഇവിടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചു

0

കൊച്ചി: 17 കൊല്ലം മുമ്പ് പള്ളിയില്‍ വച്ച് വിവാഹിതരായി. പിന്നാലെ വിദേശത്തേക്കുപോയി. അമേരിക്കയില്‍ സ്ഥിരതാമസപദവി ലഭിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. നമ്മുടെ നാട്ടില്‍ നിന്ന് കിട്ടണമെങ്കില്‍ നേരിട്ടെത്തണമെന്ന് ഉദ്യോഗസ്ഥര്‍.
വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്ന അമേരിക്കയില്‍ നിന്ന് വന്നിട്ടു തിരിച്ചുപോകാന്‍ പറ്റുമോയെന്ന് ആശങ്ക. അപേക്ഷ ദമ്പതികളുടെ അറിവോടെയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉറപ്പാക്കി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാന്‍ കോടതി ഉത്തരവ്.
അമേരിക്കയിലുുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പഴ സ്വദേശിനി ബൈറെലിയുടെയും  വിവാഹം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. വിവാഹ രജിസ്റ്ററില്‍ അവരുടെ മുക്ത്യാറുകാര്‍ക്ക് ഒപ്പിടാനും കോടതി അനുമതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here