കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അനുയായികളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ദേശീയ സംസ്ഥാന വനിതാ കമ്മിഷനുകള്‍ക്ക് കന്യാസ്ത്രീയുടെ പരാതി. കന്യാസ്ത്രീയുടെ പരാതിയില്‍ നവംബര്‍ 11 ന് ഹാജരാകണമെന്ന് കാണിച്ച് കുറവിലങ്ങാട് പോലീസ് ബിഷപ്പ് നേരിട്ട് സമന്‍സ് നല്കി. കോട്ടയം ജില്ലാ കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും കന്യാസ്ത്രീ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ കന്യാസ്ത്രീ ബലാത്സംഗക്കേസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഇപ്പോള്‍ ജലന്ധറിലാണ്.