ജാതി മത ചിന്തകള്‍ക്ക് പുതിയ തലം, ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാരെ ചോദിച്ച് ദേവസ്വം

0
31

കൊച്ചി: മലയാളികള്‍ക്കിടയില്‍ ജാത, മത ചിന്തുകള്‍ സജീവമാകുന്നുണ്ടോ ? ഉണ്ടെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാരെ അയക്കാന്‍ ആവശ്യപ്പെട്ട് ദേവസ്വം തന്നെ കത്തു നല്‍കിയത് ഒരു ഉദാഹരണം മാത്രം.

വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഡ്യുട്ടിക്ക് ഹിന്ദു പോലീസുകാരെ നിയോഗിക്കണമെന്നായിരുനളള്‌നു കൊച്ചി ദേവസ്വം ബോര്‍ഡ് കത്ത് നല്‍കിയത്. ഫെബ്രുവരി എട്ടുനു നടക്കുന്ന വൈറ്റില ശിവസുബ്രഹ്മ്യ ക്ഷേത്ത്രിലെ തൈപ്പൂയ കാവടി ഘോഷയാത്രയ്്ക്ക് ക്രമസമാധാന പാലനത്തിനും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി പോലീസുകാരെ വിന്യസിക്കണമെന്നും ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നുമായിരുന്നു കഴിഞ്ഞ മാസം 21 നു നല്‍കിയ കത്തിലെ ആവശ്യം.

പോലീസ് അസോസിയേഷന്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദേവസ്വം ബോര്‍ഡ് വിവാദമായ വാക്കുകള്‍ ഒഴിവാക്കി പുതിയ അപേക്ഷ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here