വിഴിഞ്ഞം തുറമുഖം നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കണമെന്ന് അദാനിയോട് സര്‍ക്കാര്‍

0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ സമയം ആവശ്യപ്പെട്ട് സമീപിച്ച അദാനി ഗ്രൂപ്പ് പ്രതിനിധി കരണ്‍ അദാനിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ ആവശ്യം വിദഗ്ധ സംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15 ഓടെ പുതിയ ഡ്രജര്‍ എത്തിച്ച് ഡ്രജിംഗ് വേഗത്തിലാക്കുമെന്നു കരണ്‍ അദാനി മുഖ്യമന്ത്രിയെ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here