നിര്‍ഭാഗ്യകരം, പോലീസ് കാട്ടേണ്ട ജാഗ്രത കാട്ടണം, മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് പിണറായി

0

തിരുവനന്തപുരം: കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടേതു പോലൊരു സംസ്ഥാനത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. വലിയ കാലതാമസമില്ലാതെ പ്രതിയെ പിടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കാണിക്കേണ്ട ജാഗ്രത പോലീസ് കാണിക്കണമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here