മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല, അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി ആലപ്പുഴയില്‍

0

തിരുവനന്തപുരം: ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട്ടിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം അദ്ദേഹം തലസ്ഥാനത്തേക്ക് മടങ്ങും.

രാവിലെ 10ന് എത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിനു ശേഷം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. ഞായറാഴ്ച വൈകീട്ട് ആറിനാണ് രാഷ്ട്രപതി എത്തുന്നത്.

മഴ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. അവലോകന യോഗത്തില്‍ പങ്കെടുക്കാതെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here