തിരുവനന്തപുരം: മാവോയിസ്റ്റ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനത്തിലെ നിലപാടുകള്‍ വ്യക്തപരം മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ലേഖനമെഴുതാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല. ലേഖനം കേസിന്റെ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേഖനം പ്രതിപക്ഷമാണ് ശൂന്യവേളയില്‍ ഉന്നയിച്ചത്.