നവാസിനെ കായംകുളത്ത് കണ്ടു, എ.സിയെ ഡിസിപി ചോദ്യം ചെയ്തു

0

കൊച്ചി: മേലുദ്യോഗസ്ഥന്റെ ശകാരത്തിനുശേഷം കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ. വി.എസ്. നവാസിനെ കായംകുളത്തു കണ്ടുവെന്ന് പോലീസ്. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പോലീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സി.ഐയെ കായംകുളത്തുവച്ചു കണ്ടതും സംസാരിച്ചതും. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലെന്നറിഞ്ഞ് പോലീസുകാരന്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു.

ഇതിനിടെ, കൊച്ചി എ.സി.പി സുരേഷ് കുമാറിനെ ഡി.സി.പി പൂങ്കുഴലി ചോദ്യം ചെയ്തു. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ നവാസിനു മേലുണ്ടായിരുന്നോയെന്നാണ് ചോദിച്ചറിഞ്ഞത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.

അതേസമയം, മേലുദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ഭര്‍ത്താവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സംഭവത്തെക്കുറിച്ച് കൊച്ചി ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സിറ്റിപോലീസ് കമ്മിഷണര്‍ നിയോഗിച്ച പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്.

ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്റ് തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ആശയെ നവാസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം സാട്ടയിലൂടെ സിറ്റി പോലീസ് കമ്മിഷണര്‍ തിരക്കിയപ്പോള്‍ എ.സിക്ക് അറിയില്ലായിരുന്നു. ഇതോടെ വയര്‍ലെസ് സെറ്റുവഴിയും ഫോണിലൂടെയും എ.സി. നാവസിനെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് തിരികെ വയര്‍ലെസ് സെറ്റിലൂടെ നവാസ് ബന്ധപ്പെട്ടപ്പോള്‍ ഇരുവരും മോശമായി പെരുമാറുകയായിരുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here